മലയാളി നീന്തൽ പരിശീലകൻ പ്രദീപ്കുമാറിന് ദ്രോണാചാര്യ

07:45 PM 19/08/2016
download (3)
ബംഗളൂരു: മലയാളി നീന്തൽ പരിശീലകൻ എസ്. പ്രദീപ്കുമാറിന് ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരം. റിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ മൽസരിക്കാൻ യോഗ്യത നേടിയ ഇന്ത്യൻ താരം ദീപാ കർമാകറിന്റെ പരിശീലകൻ ബി.എസ് നന്ദി, 100 മീറ്റർ ഓട്ടത്തിൽ റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകൻ എൻ.രമേശിനെയും പുരസ്കാരത്തിനായി തെരഞ്ഞടുത്തു. വനിതാ ഗുസ്തി ടീം പരിശീലകൻ മഹാവിർ സിങ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പരിശീലകൻ രാജ്കുമാർ സിങ് എന്നിവരും പുരസ്കാരത്തിന് അർഹരായി.

റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി നീന്തൽതാരം സജൻ പ്രകാശിന്റെയും വനിതാതാരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് നന്ദിയോട് തടത്തരികത്തുവീട്ടിൽ പ്രദീപ് കുമാർ.