മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ ഉത്ഘാടനവും സംഗീത സന്ധ്യയും ന്യുയോര്‍ക്കില്‍

07:56 am 26/11/2016

– നിബു വെള്ളവന്താനം
Newsimg1_77703004
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ് ട്രേഷന്‍ ഉത്ഘാടനവൂം സംഗീതസന്ധ്യയും ന്യുയോര്‍ക്ക് മീച്ചം അവന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ 27 ന് ഞായറാഴ്ച വൈകിട്ട് 5.30നു നടത്തപ്പെടും. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഒഹായോയില്‍ വെച്ച് നടത്തപ്പെടുന്ന 35 മത് കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റ്റോമി ജോസഫ്, സഹോദരന്മാരായ ജെയിംസ് ഏബ്രഹാം, സാക്ക് ചെറിയാന്‍, ജോഷിന്‍ ദാനിയേല്‍ തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ അറിയിച്ചു.

സ്റ്റേറ്റ് പ്രതിനിധികളായ പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്‍, ബ്രദര്‍ ഷാജി ജോണ്‍, ബ്രദര്‍ മാത്യൂ ഉമ്മന്‍, പാസ്റ്റര്‍ വര്‍ഗീസ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്ര്യുത്വം നല്‍കും. നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ ഫിന്നി സാമിന്റെ നേത്ര്യുത്വത്തില്‍ സോണി വര്‍ഗീസ്, എബി തോമസ് എന്നിവര്‍ സംഗീതശുശ്രൂഷകള്‍ നിര്‍വ്വഹിക്കും.