മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്

05:19pm 2/4//2016
download
മുംബൈ: വിവാദ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഏപ്രില്‍ ഒമ്പതിന് മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്ക് സമന്‍സ് അയക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യക്ക് മാര്‍ച്ച് 18 ന് ഹാജരാകണമെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയക്കുന്നത്. പിന്നീട് ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും സമന്‍സ് അയച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതിനു മല്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒമ്പതിന് ഹാജരാകണമെന്ന് കാണിച്ച് മൂന്നാമതും സമന്‍സ് പുറപ്പെടുവിച്ചത്.

വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്?റ്റംബര്‍ 30നകം തിരിച്ചടക്കാമെന്ന്? മല്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്?റ്റംബര്‍ 31നകം അടക്കുമെന്നുമായിരുന്നു വാഗ്?ദാനം.ഇക്കാര്യത്തില്‍ ഒരാഴ്?ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്? ? നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക്? ഓഫ്? ഇന്ത്യക്ക്? 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്.