മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

12:55pm 24/04/2016
images
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് കടന്നു കളഞ്ഞത്.

മല്യയെ തിരിച്ച് ഇന്ത്യയിലത്തെിക്കുമെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവത്തതിനെ തുടര്‍ന്ന് മുംബൈ കോടതി മല്യക്കെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു.