മല്യയെ തിരികെ എത്തിക്കാന്‍ വാറന്‍റ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ

11:11 AM 22/11/2016
download (2)
ന്യൂഡല്‍ഹി: കോടികളുടെ കടബാധ്യത വരുത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ തിരികെയത്തെിക്കാന്‍ വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപ്പിച്ചു. കോടതിയുടെ വാറന്‍റ് ലണ്ടനിലെ അധികൃതര്‍ക്ക് കൈമാറിയ ശേഷം മല്യയെ ഇന്ത്യയിലത്തെിക്കാനാണ് സി.ബി.ഐയുടെ നീക്കം.

മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള വാറന്‍റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക കോടതിയെയാണ് സി.ബി.ഐ സമീപിച്ചത്. നേരത്തേ കോടതി മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.