മല്യയെ തിരിച്ചയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ

05:17 PM 28/04/2016
images
ന്യൂഡല്‍ഹി: രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ഒൗദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യ സഭാംഗം കൂടിയായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇയാള്‍ക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രീം കോടതിയുടെപരിഗണനയിലാണ്.