മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി

01.28 AM 08/11/2016
mallya_760x400
വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി
ദില്ലി: വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം ബ്രിട്ടണിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കി. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യ ബ്രിട്ടന്റെ സഹായം തേടി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമത്തില്‍ ഒളിച്ചോടാന്‍ കുറ്റവാളികളെ അനുവദിക്കരുതെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് മല്യയടക്കം ബ്രിട്ടനിലേക്ക് കടന്ന 57 ഇന്ത്യന്‍ കുറ്റവാളികളെ ഉടന്‍ തിരികെയെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.