മല്യ ആസ്തി മറച്ചുവെച്ചുവെന്ന് ബാങ്കുകള്‍

07:15 AM 30/08/2016
images (8)
ന്യൂഡല്‍ഹി: വിജയ് മല്യ തന്‍െറ ആസ്തിവിവരം ബോധപൂര്‍വം മറച്ചുവെച്ചതായി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കണ്‍സോര്‍ട്യത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യമറിയിച്ചത്. എന്നാല്‍, ആസ്തി വെളിപ്പെടുത്തിയതാണെന്ന് മല്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ പറഞ്ഞു. കേസ് അടുത്തമാസം 27ലേക്ക് മാറ്റി.