മല്യ രാജ്യം വിട്ടത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്

01:01p 12/3/2016
download (1)

ന്യൂഡല്‍ഹി: വിജയ്മല്യ മാര്‍ച് രണ്ടിന് രാജ്യം വിട്ടത് ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അംഗത്വം ദുരൂപയോഗപ്പെടുത്തിയാണ് മല്യ ഇതിന് കരുക്കള്‍ നീക്കിയതെന്ന് സി.ബി.ഐ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. കര്‍ണാടകയില്‍ നിന്നുളള സ്വതന്ത്ര രാജ്യസഭാംഗമാണ് വിജയ് മല്യ.

മാര്‍ച്ച് രണ്ടിന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സിലെ ഫസ്റ്റ് ക്‌ളാസ് വിഭാഗത്തിലാണ് മല്യ രാജ്യം വിട്ടത്. എമിഗ്രേഷന്‍ വൃത്തങ്ങളിലെ ജൂനിയര്‍ ഉദ്യേഗസ്ഥന്റെ അശ്രദ്ധയും ജാഗ്രതയില്ലായ്മയുമാണ് ഇതിന് കാരണമെന്നും സി.ബി.ഐ പറയുന്നു. ഇതിനു മുമ്പ് വിവാദമായ സ്‌പെകട്രം കേസിലാണ് സി.ബി.ഐ മല്യയെ ചോദ്യം ചെയ്തിട്ടുള്ളത്.