മല്ലപ്പളളി സംഗമം ഓണം ആഘോഷിച്ചു

08:43 pm 30/9/2016

– ജീമോന്‍ റാന്നി
Newsimg1_93561064
ഹൂസ്റ്റണ്‍ : മല്ലപ്പളളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17ന് സ്റ്റാഫോര്‍ഡില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

സംഗമം പ്രസിഡന്റ് നൈനാന്‍ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ആഘോഷങ്ങളില്‍ ഓണത്തിന്റെ സമത്വസുന്ദര സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയ ആഘോഷം ഗംഭീരമാക്കി.

നൈനാന്‍ മാത്തുളളയും റവ. ഏബ്രഹാം തോട്ടത്തിലും ഓണസന്ദേശം നല്‍കി. ശെര്‍വിന്‍ ഫിലിപ്പ്, ജോസ് തുടങ്ങിയവര്‍ കവിത, ഷൈനി, സിജോ ജോസ്, ജെസി ചാക്കോ, റെസ്‌­ലി മാത്യു തുടങ്ങിയവരുടെ ഗാനാലാപനം, നിക്കിഷാ ബാബുവിന്റ നൃത്തം തുടങ്ങിയ പരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. സംഗമം വൈസ് പ്രസിഡന്റ് സജി മാത്യു നന്ദി രേഖപ്പെടുത്തി. ഓണാഘോഷങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെസ്‌­ലി മാത്യു, സെക്രട്ടറി സിജോ ജോസ്, ട്രഷറര്‍ സെന്നി ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.