മഹാത്മാ ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്- ബേനി പ്രസാദ് വർമ

05:57 pm 10/09/2016
images (1)
ലഖ്നൗ: രാഷ്ട്രപിതാവിനെ കൊന്നത് ആർ.എസ്.എസ്- പ്രവർത്തകനാണെന്ന് സമാജ് വാദി പാർട്ടി എം.പി ബേനി പ്രസാദ് വർമ. വധത്തെ തുടർന്ന് വല്ലഭായ് പട്ടേൽ ആർ.എസ്.എസ് പ്രവർത്തകരെ ജയിലലടച്ചുവെന്നും വർമ പറഞ്ഞു.

മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിങ് യാദവും മുന്നറിയിപ്പ് നൽകിയിട്ടും ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ ഓഫിസ് ജോലിയിൽ കൃത്യത പാലിക്കുന്നില്ല. പലർക്കും പണത്തിൽ മാത്രമാണ് താൽപര്യം. പണത്തിൽ താൽപര്യമുള്ളവർ രാഷ്ട്രീയം മതിയാക്കി ബിസിനസിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.