മഹാരാജാസ് കോളേജ് ക്യാമ്പസില്‍ കെട്ടിടം തകര്‍ന്നു വീണു

12.37 AM 13-04-2016
maharajas_college

കൊച്ചി മഹാരാജാസ് കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംജിയുടെ സര്‍വകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടം തകര്‍ന്നുവീണു. വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റും മാര്‍ക്‌ലിസ്റ്റും അടക്കമുള്ള വിലപ്പെട്ട രേഖകള്‍ നശിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പതിറ്റാണ്ടുള്‍ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. പലതവണ സര്‍വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും കെട്ടിടം പുതുക്കിപ്പണിയാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഓഫീസിലെ അവശേഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയത്.രാത്രിയായിരുന്നു സംഭവമെന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.