മഹാരാഷ്​ട്രയിലെ ഹോട്ടലിൽ തീപിടുത്തം: മൂന്നു മരണം

01:05 PM 21/12/2016
download

മുംബൈ: മഹാരാഷ്​ട്ര ഗോണ്ഡിയയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മൂന്നുപേർ മരിച്ചു. നിരവധിപേർ ഹോട്ടലിനകത്ത്​ കുടുങ്ങി കിടക്കുകയാണ്​.

ബിൻഡൽ പാലസാ ഹോട്ടലിൽ ബുധനാഴ്​ച പുലർച്ചെ നാലു മണിയോടെയാണ്​ തീപിടുത്തമുണ്ടായത്​. 15 ഒാളം ഫയർ എഞ്ചിനുകൾ സ്ഥലത്ത്​ രക്ഷാപ്രവർത്തനം നടത്തി വരികയാണ്​. ആളപായവും മറ്റ്​ നാശനഷ്​ടങ്ങളും കൂടാൻ സാധ്യതയുളളതായാണ്​ സൂചന.
വിവാഹ ചടങ്ങളിൽ പ​െങ്കടുക്കാനെത്തിയ സംഘവും ഹോട്ടലികത്ത്​ അകപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുണ്ട്​.