മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

01.00 AM 15-07-2016
Mahasweta_1307
സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഒരുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് 90കാരിയായ മഹാശ്വേതാ ദേവി. വാര്‍ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഹാശ്വേതാ ദേവിയുടെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതു കുറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ജ്ഞാനപീഠം, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.