മാണിക്കും ബാബുവിനുമെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ വേണമെന്ന് ജേക്കബ് തോമസ്

09:49 am 18/9/2016
images (4)
കെ.എം മാണിക്കും കെ.ബാബുവിനുമെതിരായ ബാര്‍കോഴ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കി. മാണിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. തനിക്കെതിരെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള് മാണിയുടെ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
SHARE ON ADD A COMMENT