മാണിക്ക് വീണ്ടും കുരുക്കായി കേരള കോണ്‍ഗ്രസിന്റെ സമൂഹവിവാഹം

02.04 PM 05-09-2016
KM_Mani_760x400
തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തില്‍ 150 വധൂവരന്മാരാണ് പങ്കെടുത്തത്. ഓരോ വധുവരന്മാര്‍ക്കും കേരള കോണ്‍ഗ്രസ് ഒന്നര ലക്ഷം രൂപയും അഞ്ച് പവന്‍ വീതവും നല്‍കിയിരുന്നു.