മാണിക്ക് വേണ്ടി എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍

12.24 PM 07-09-2016
mani-k
കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കുന്നതിനായി ഹര്‍ജി ഈ മാസം 19ലേക്ക് ഹൈക്കോടതി മാറ്റി.
കോഴിക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് സഹായിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്.