മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം: ജോണി നെല്ലൂര്‍

03:31 pm 25/8/2016
download

കോഴിക്കോട്: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണി യുഡിഎഫിന്റെ അഭിവാജ്യഘടകമാണ്. കേരള കോണ്‍ഗ്രസ്-എം പോയത് യുഡിഎഫ് ക്ഷീണമായിട്ടുണ്‌ടെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.