മാണി ഉതി­ര­ക്ക­ല്ലു­ങ്ക­ല്‍ ചിക്കാ­ഗോ­യില്‍ നിര്യാ­ത­നായി –

04:10 pm 30/8/2016

ജോസ് കണി­യാലി
Newsimg1_71875130
ചിക്കാഗോ: മാണി ഉതി­ര­ക്ക­ല്ലു­ങ്കല്‍ (79) ആഗസ്റ്റ് 28 ന് ഞായ­റാഴ്ച ചിക്കാ­ഗോ­യില്‍ നിര്യാ­ത­നാ­യി. ഭാര്യ മേഴ്‌സി കുമ­രകം തൊട്ടി­ച്ചി­റ­യില്‍ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: മാറ്റ്, ജിം. മരു­മ­ക്കള്‍: ജാക്കി വെട്ടു­പാ­റ­പ്പു­റ­ത്ത്. സഹോ­ദ­ര­ങ്ങള്‍: ജോസ­ഫ്, ജോര്‍ജ്, സൈമണ്‍, മേരി കണ്ടോ­ത്ത്, ചിന്ന­മ്മ പുറ­മ­ട­ത്തില്‍, ബ്രിജിറ്റ് കുള­ങ്ങ­ര, ലീല കട­വില്‍.

ആഗസ്റ്റ് 31 ബുധ­നാഴ്ച വൈകു­ന്നേരം 4 മണി­മു­തല്‍ 9 മണി വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി­യില്‍ പൊതു­ദര്‍ശനം നട­ത്തപ്പെടും. സെപ്റ്റം­ബര്‍ 1 ന് വ്യാഴാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളി­യില്‍ വെച്ച് നട­ക്കു­ന്ന പ്രാര്‍ത്ഥ­നാ­ശു­ശ്രൂ­ഷ­കള്‍ക്കു­ശേഷം മേരിഹില്‍ കാത്ത­ലിക് സെമി­ത്തേ­രി­യില്‍ മൃത­ദേഹം സംസ്ക്ക­രി­ക്കും.