മാതാപിതാക്കളുടെ തീരുമാനം പോലെ വിവാഹമോചനം :വിജയ്

10:05am 30/7/2016

download (7)

തെന്നിന്ത്യന്‍ നടി അമലാ പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് ഒരു ദിവസം മുമ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്!തു.

ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പിന്നീട് മിക്ക മാധ്യമങ്ങളുടെയും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടി ക്കുകയും ചെയ്!തു. ഇരുവരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എ എല്‍ വിജയ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ്.

ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങളും ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തായാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ടു പോകും എ.എല്‍. വിജയ് പറയുന്നു. എന്നാല്‍ അമലാ പോള്‍ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ.എല്‍. വിജയ്‌യുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.