മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി

11:30am 05/7/2016
Newsimg1_7937438

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗവും മാതിരംപുഴ ജോസഫ് അബ്രഹാമിന്റെ ഭാര്യയുമായ ഗ്രേയ്‌സ് അബ്രഹാം മാതിരംപുഴ (53 വയസ്) നിര്യാതയായി. ഷിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരേത ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ പാരീഷ് കൗണ്‍സില്‍ അംഗവും സണ്‍ഡേ സ്കൂള്‍ അധ്യാപികയുമായിരുന്നു.

എറണാകുളം ആമ്പല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ടി. വര്‍ഗീസിന്റേയും ഏലമ്മ വര്‍ഗീസിന്റേയും മകളാണ്. ക്രിസ്റ്റീന, അമാന്‍ഡ, റെയ്ച്ചല്‍, ക്രിസ്റ്റഫര്‍ എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍: മേരിക്കുട്ടി ജേക്കബ്, ആനി ജോസഫ്, തോമസ് വര്‍ഗീസ്, അമ്മിണി ചെറിയാന്‍, ലിസമ്മ ജോസഫ്, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സുജയ് വര്‍ഗീസ്.

സംസ്കാര ശുശ്രൂഷകള്‍ ന്യൂയിംഗ്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ (626 Willard Ave, Newington, CT 06111) ജൂലൈ ആറാംതീയതി ബുധനാഴ്ച രാവിലെ 11.30-നു ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

ജൂലൈ അഞ്ചാംതീയതി വൈകുന്നേരം 5 മണി മുതല്‍ രാത്രി എട്ടുവരെ ന്യൂയിംഗ്ടണ്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (20 Bonair Ave, Newington) പൊതുദര്‍ശനമുണ്ടായിരിക്കും.