മാതൃവന്ദനമായി മാപ്പിന്റെ മാതൃദിനാഘോഷം

09:31am 13/5/2016

ജോയിച്ചന്‍ പുതുക്കുളം

MAPmothers_pic1
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു. മാപ്പിന്റെ വനിതാ ഫോറത്തിന്റെ മുഖ്യ നേത്രുത്വത്തില്‍ മാതൃദിനത്തലേന്നു നടത്തപ്പെട്ട പ്രൌഡഗംഭീരമായ ചടങ്ങില്‍, പങ്കെടുത്ത എല്ലാ വനിതകളെയും പൂക്കളും ഉപഹാരവും നല്‍കി സ്വീകരിച്ചു. ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള ധാരാളം പേര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നു.

സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയെ നടുക്കികൊണ്ട് പെരുമ്പാവൂരില്‍ അതിദാരുണമായി വധിക്കപ്പെട്ട ജിഷയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്‍ഡോണ്ടഅമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായ ആനി പോള്‍ മുഖ്യാതിഥി ആയിരുന്ന പരിപാടിയില്‍ അമേരിക്കന്‍ കൗണ്‍സില്‍ ഫോര്‍ കാര്‍ഡിയോളജി വിമന്‍സ് കൗണ്‍സില്‍ അംഗവും മികച്ച വാഗ്മിയും ആയ ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഷേര്‍ലി സാബു, ലിസി തോമസ് എന്നിവര്‍ മുഖ്യാതിഥികളെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ് ദാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി തുടങ്ങിയവര്‍ സംസാരിച്ചു.

അനു സ്‌കറിയ, സിബി ചെറിയാന്‍ എന്നിവര്‍ എം. സി ആയി പ്രവര്‍ത്തിച്ച കലാപരിപാടികളില്‍ മെലിസ്സ തോമസ്, ദിയ ചെറിയാന്‍, ശില്പ റോയ്, സൂസന്‍ വിനി, അന്‌സു വര്‍ഗീസ്, കെവിന്‍ വര്‍ഗീസ്, ശ്രീദേവി അജിത്കുമാര്‍, സാബു പാമ്പാടി, ജെസ്‌ലിന്‍ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അഭിനു നായര്‍ അവതരിപ്പിച്ച കവിത ശ്രദ്ധേയമായി. റേച്ചല്‍ തോമസ്, ജെനി വര്‍ക്കി, സാറ ബാബു, ഷെറില്‍ സാം, ഷെറിന്‍ സാം, സജോ ജോയ്, സവാനാ സാബു എന്നിവരുടെ നൃത്തങ്ങള്‍ സദസ്യരുടെ മനം കവര്‍ന്നു. ബ്രയന്‍ തോമസ് അവതരിപ്പിച്ച മാജിക് ഷോ വ്യത്യസ്ഥമായി.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ വിഭവസമൃദ്ധമായ ഡിന്നരോടുകൂടി പര്യവസാനിച്ചു. മാപിന്റെ നാല്‍പ്പതോളം വരുന്ന കമ്മിറ്റി അംഗങ്ങളും വിമന്‍സ് ഫോറം ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.