മാത്ത് ചാലഞ്ച് മത്സരങ്ങള്‍ ഡാളസ്സില്‍ ജൂണ്‍ 25ന് ശനിയാഴ്ച

01:12am 22/6/2016

പി.പി.ചെറിയാന്‍
unnamed (1)
ഇര്‍വിംഗ്(ഡാളസ്): കെ.ജി. മുതല്‍ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാത്ത് ചാലഞ്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഗ്ലോബല്‍ ഇഗ്നൈറ്റഡ് സംഘടിപ്പിക്കുന്ന മത്സരം ജൂണ്‍ 25 ശനിയാഴ്ച ഇര്‍വിംഗ് നോര്‍ത്ത് മെക്കാര്‍തറില്‍ ഉച്ചക്ക് 2 മണിക്കാണ് ആരംഭിക്കുക.

മാത്ത് ഒളിമ്പ്യാഡ്, സ്റ്റേ നാഷ്ണല്‍ നിലവാരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മത്സര വിജയികള്‍ക്ക് പ്രത്യേകസമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ നേരത്തെ റജിസ്ട്രര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ഗ്ലോബലി ഇഗ്നൈറ്റഡ്. ഓര്‍ഗിലോ Globallyignited.org അല്ലെങ്കില്‍ 214 356 8026 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.