മാധ്യമങ്ങൾ എന്നെ കത്തികൊണ്ട്​ കുത്തി– ജയരാജൻ

04:00 PM 23/11/2016
Jayarajan-Twitter-@mathrubhumieng-
കണ്ണൂർ: മാധ്യമങ്ങൾ തന്നെ കത്തികൊണ്ട്​ കുത്തുകയായിരുന്നെന്ന്​ ഇ.പി ജയരാജൻ എം.എൽ.എ. തനിക്കെതിരെ ആരൊ​െക്കയോ നീക്കങ്ങൾ നടത്തുന്നുണ്ട്​. അത്​ ആരാണെന്ന്​ അന്വേഷിക്കണം. ഇനി മാധ്യമവേട്ടക്ക്​ ഇരയാകാനില്ലെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ചെയർമാനായ കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും കേന്ദ്രകമ്മിറ്റിക്കു പരാതി നൽകിയോ എന്ന ചോദ്യങ്ങളോടും അ​േദ്ദഹം പ്രതികരിച്ചില്ല.