മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അന്തരിച്ചു

02-00 AM 31-03-2016
babu_bharadwaj_3003
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോഴിക്കോട് ചേമഞ്ചേരിയില്‍ 1948ല്‍ ആയിരുന്നു ജനനം. 2006ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്്ട്. പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലം, ഗണപതിചെട്ട്യാരുടെ മരണം-ഒരു വിയോജനക്കുറിപ്പ്, മരണത്തിന്റെ സന്ധിസമാസങ്ങള്‍, വഴിപോക്കന്റെ വാക്കുകള്‍ എന്നിവയാണു പ്രധാന കൃതികള്‍.
എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടിവി ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വാരിക എഡിറ്റര്‍, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ജിനിയര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.