03.50 AM 29-06-2016
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 29ന് പുലര്‍ച്ചെ 1.45 ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞആഴ്ച്ചയാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ന്യൂസ് 18 ടിവി റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും 28ന് പനിബാധിച്ച് അബോധാവസ്ഥയിലായി ഇതോത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും 29ന് പുലര്‍ച്ചെ 1.45ന് അന്ത്യം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോട്ടയം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും തുടര്‍ന്ന് ജന്മനാടായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.