മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി

07:00pm 30/7/2016
download (2)
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിംഗിനോ കോടതിയില്‍ എത്തുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം അറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.

കോടതി വിഷയങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം ജഡ്ജിമാരുടെ സമിതി തീരുമാനിക്കും. ചേംബറില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുന്ന വിഷയത്തില്‍ ഓരോ ജഡ്ജിമാര്‍ക്കും തീരുമാനങ്ങളെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.