മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലം കോടതിയില്‍വിലക്ക്

12:00pm 27/7/2016

download (3)
കൊല്ലം: പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ശിക്ഷ വിധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പരിസരത്ത് കയറുന്നതിന് വിലക്ക്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കവാടത്തില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്തേയ്ക്ക് കടക്കുന്നത് തടയാന്‍ അഭിഭാഷകര്‍ കവാടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ടലല ാീൃല മ:േ