മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വിലക്കില്ല– ഹൈകോടതി

12:57 pm 21/10/2016

download (5)
കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക്​ വിലക്കില്ലെന്ന്​ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വരുന്നതിന്​ തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന്​ പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈകോടതി അറിയിച്ചു.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്​. പ്രശ്​ന പരിഹാരത്തിന്​ നാലാഴ്​ചത്തെ സമയം അനുവദിക്കണമെന്നും ഹൈകോടതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
മാധ്യമവിലക്കിൽ കെ.യു. ഡബള്യൂ.ജെ യുടെ ഹരജി നവംബർ 7 ന്​ വീണ്ടും പരിഗണിക്കും.