മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന്‍ നായരും

02.25 AM 31/10/2016
unnamed (2)
പി.പി. ചെറിയാന്‍
ഡാളസ്: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ 2016 മാധ്യമശ്രീ പുരസ്കാരത്തിന് ഡാളസില്‍ നിന്ന് സണ്ണി മാളിയേക്കല്‍, മന്മദന്‍ നായര്‍ എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാദ്ഗാനം ചെയ്തു.

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ മുന്‍ പ്രസീഡന്റ്, ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന്‍, ഇന്ത്യാ ഗര്‍ഡന്‍സ് ഉടമ എന്നീ നിലകളില്‍ സുപരിചിതനായ സണ്ണി മാളിയേക്കല്‍, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടേയും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സെന്റിന്റേയും സാരഥി, ഫൊക്കാന മുന്‍ പ്രസിഡന്റ്, ഡാളസ് കേരളാ അസോസിയേഷന്‍ മുന്‍ ഭാരവാഹി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്ന മന്മഥന്‍ നായര്‍ എന്നിവരുടെ പിന്തുണ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും.

നവംബര്‍ 19-നു ശനിയാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ 2016 മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നത് കേരള നിയമസഭാംഗവും മാധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജ് ആണ്.

സമ്മേളനം വിജയിപ്പിക്കുന്നതിന് ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 23-നു ചേര്‍ന്ന ഐ.പി.സി.എന്‍.എ നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍, ബെന്നി എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ജോയിന്റ് സെക്രട്ടറി പി.പി.ചെറിയാന്‍ സമ്മേളനത്തിന്റെ പരിപാടികള്‍ വിശദീകരിച്ചു.