മാനന്തവാടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം

01.56 AM 04/11/2016
arrest_760x400
വയനാട്: മാനന്തവാടിയില്‍ സിപിഎം–സിപിഐ സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാരുള്‍പ്പടെ പതിനാല് പേര്‍ക്ക് പരിക്ക്. സിപിഐയുടെ നഗരസഭാ മാര്‍ച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്. എല്‍ഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയിലെ അനധികൃതനിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.