12:38pm 30/06/2016
ജെയ്പൂർ: രാജസ്ഥാൻ വനിതാ കമീഷൻ അധ്യക്ഷ സുമൻ ശർമയും അംഗം സോമ്യ ഗുർജനുമാണ് സെൽഫിയെടുത്തത് വിവാദത്തിലായത്. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്ചയാണ് ഇരുവരും വടക്കൻ ജെയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിക്കൊപ്പം വനിതാ കമീഷൻ അംഗം സോമ്യ ഗുർജർ എടുത്ത രണ്ട് സെൽഫികൾ വൈറലായിരുന്നു. സോമ്യ ഗുർജറിനൊപ്പം കമീഷൻ അധ്യക്ഷയും സെൽഫിയിൽ മുഖം കാണിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ വനിത കമീഷൻ അധ്യക്ഷ സോമ്യ ഗുർജറിനോട് ഒരു ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു ഇത്തരം നടപടികളെ അനുകൂലിക്കുന്നില്ലെന്നും കമീഷൻ അധ്യക്ഷ സുമൻ ശർമ പറഞ്ഞു. യുവതിയോട് സംസാരിക്കുേമ്പാഴാണ് കമീഷൻ അംഗം സെൽഫിയെടുത്തതെന്നും ഇത് താൻ അറിഞ്ഞില്ലെന്നും സുമൻ ശർമ വ്യക്തമാക്കി.
സ്ത്രീധനം നൽകാത്തതിന് ഭർത്താവും ഭർത്താവിെൻറ സഹോദരന്മാരും ബലാൽസംഗം ചെയ്തെന്ന് ആരോപിച്ചാണ് 30 കാരിയായ യുവതി പരാതി നൽകിയത്.