മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

12.41 AM 08-07-2016
child_0707
മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ജമ്മു കാഷ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റംബാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.