മാനിനെ വേട്ടയാടൽ; സൽമാന് സുപ്രീം കോടതി നോട്ടീസ്

01.22 PM 11/11/2016
salman_1111
ന്യൂഡൽഹി: മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് സുപ്രീം കോടതി നോട്ടീസ്. സൽമാനെ കുറ്റവിമുക്‌തനാക്കിയ നടപടി ചോദ്യം ചെയ്ത് രാജസ്‌ഥാൻ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.

1998ൽ രാജസ്‌ഥാൻ മരുഭൂമിയിൽ സിനിമയുടെ ചിത്രീകരണത്തിനെത്തിയ സൽമാൻ മാനിനെ വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞവർഷം ജൂലൈയിൽ രാജസ്‌ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്‌തനാക്കിയിരുന്നു. ഇതിനെതിരേയാണ് രാജസ്‌ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.