മാപ്പു പറയില്ലെന്ന് നടി രമ്യ

04:22 PM 23/08/2016
download (2)
ബംഗളുരു: പാകിസ്താൻ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാൽ മാപ്പ് പറയില്ലെന്ന് നടി രമ്യ. എനിക്ക് ബംഗ്ളാദേശിനോടും ശ്രീലങ്കയോടും ഇഷ്ടമാണ്. ഇന്ത്യ വിട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇതെന്‍റെ നാടാണ്. രമ്യ പറഞ്ഞു.

എന്നാൽ, ഈ ചെറിയ സംഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിച്ചാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്‍റെ വീക്ഷണങ്ങളിൽ ഉറച്ചു നിൽക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതാണ് ജനാധിപത്യം. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുതെന്നും രമ്യ പറഞ്ഞു.

പാകിസ്താൻ നരകമല്ല എന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റത്തിന് രമ്യക്കെതിരെ കർണാടകയിലെ അഭിഭാഷകനായ വിത്തൽ ഗൗഡയാണ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ശനിയാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.