മാപ്പ് എവര്‍ റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് ­ 14 ന് ഫിലാഡല്‍ഫിയയില്‍

08:20amm 27/4/2016

Newsimg1_89418209
ഫിലാഡല്‍ഫിയ: രണ്ടായിരത്തി പതിനാറിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) എവര്‍ റോളിംഗ് ട്രോഫിയ്ക്കായുള്ള ഷട്ടില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മെയ് മാസം 14­ന് ശനിയാഴ്ച്ച ഫിലഡല്‍ഫിയയില്‍ വെച്ചു നടത്തപ്പെടുന്നു. ക്രൂസ് ടൗണ്‍ റോഡിലുള്ള നോര്‍ത്ത്­ ഈസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ വെച്ചു നടക്കുന്ന വാശിയേറിയ പോരാട്ടങ്ങളില്‍ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുമായി മുപ്പതോളം ടീമുകള്‍ പങ്കെടുക്കുന്നതാണ്. മത്സരങ്ങള്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നു.

നിരവധി വര്‍ഷങ്ങളായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ സംഘടിപ്പിച്ചു വരുന്ന ഈ കായിക മാമാങ്കം ഇന്ത്യന്‍­ അമേരിക്കന്‍ സമൂഹത്തിനിടയില്‍ അതിപ്രശസ്തമാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ­ സാക് മാത്യുസണ്‍ (267­251­5094), സാബു സ്കറിയ (267­980­­7923), ഏലിയാസ്­ പോള്‍ (267­262­0179), ദാനിയേല്‍ പി. തോമസ്­ (215­681­7777), ചെറിയാന്‍ കോശി (201­286­9169), സിജു ജോണ്‍ (267­496­2080), യോഹന്നാന്‍ ശങ്കരത്തില്‍ (215­778­0162), ജോണ്‍സന്‍ മാത്യു (215­740­9486), അനു സ്കറിയ (267­496­2423), രഞ്ജിത് സ്കറിയ (267­808­6948).
സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.