മാപ്പ് പിക്‌നിക്ക് ജൂലൈ 30-ന്

09.49 PM 28-07-2016
MAPPicnic_pic
ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ പിക്‌നിക്ക് വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 30-നു ശനിയാഴ്ച സൗത്താംപ്ടണിലെ ടമന്റ് പാര്‍ക്കില്‍ (1255, 2nt tSreet Pike, Southampton, PA 18966) വച്ചു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു.

പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ കമ്മിറ്റി മെമ്പേഴ്‌സും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഫുഡ് കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ മാത്യു, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി അനു സക്കറിയ എന്നിവര്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും വിശിഷ്ടാതിഥികളും ഈ പിക്‌നിക്കില്‍ പങ്കെടുക്കുന്നതാണ്. രാവിലെ 9 മണിക്കുതന്നെ ബ്രോക്ക്ഫാസ്റ്റ് വിതരണം ചെയ്യുന്നതാണ്.

മാപ്പിന്റെ എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളേയും ഈ പിക്‌നിക്കിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അറിയിക്കുന്നു. പബ്ലിസിറ്റി ചെയര്‍മാന്‍ ജോര്‍ജുകുട്ടി ജോര്‍ജ് അറിയിച്ചതാണിത്.