മാപ്പ് ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ്: ചിക്കാഗോ ജേതാക്കള്‍

07.08 PM 26-05-2016
MAPbadminton_pic4
ജോയിച്ചന്‍ പുതുക്കുളം

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മാപ്പ് എവര്‍ റോളിംഗ് ട്രോഫി ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോയില്‍ നിന്നുള്ള ജെറി ജോര്‍ജ് – തൗസിഫ് ഷേഖ് സഖ്യം ജേതാക്കളായി. ഫിലഡല്‍ഫിയ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ വെച്ചു നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ വിര്‍ജീനിയയില്‍ നിന്നുള്ള കൃഷ്ണന്‍ ഇടക്ലവന്‍ -അനൂപ് അരവിന്ദ് സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്. വിജയ സഖ്യത്തില്‍ നിന്നുള്ള തൗസിഫ് ഷേഖ് എം.വി.പി. ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വന്നെത്തിയ ഇരുപത്തി നാല് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഫിലഡല്‍ഫിയയില്‍ നിന്നുള്ള നവിന്‍ ഡേവിസ് – ജോയല്‍ വര്‍ഗീസ് സഖ്യം മൂന്നാം സ്ഥാനവും ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിജേഷ് തോമസ് -അനീഷ് കുര്യാക്കോസ് സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. നാലു കോര്‍ട്ടുകളിലായി ഒരേ സമയം നടത്തപ്പെട്ട ലീഗ് അടിസ്ഥാനത്തിലുള്ള ഗെയിമുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച പതിനാറു ടീമുകള്‍ ആണ് അവസാനഘട്ട മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാടിയത്.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ ഇന്‍ഷുറനസ് അഡൈ്വസര്‍ ജോസഫ് മാത്യു മത്സരങ്ങള്‍ കിക്ക് ഓഫ് ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡുകളും മാപ്പ് പ്രസിഡന്റ് ഏലിയാസ് പോള്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു സ്‌കറിയ, സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ മാത്യുസണ്‍ സഖറിയ, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍, അക്കൌണ്ടന്റ് ജോണ്‍സന്‍ മാത്യു, ബോര്‍ഡ് മെമ്പര്‍ തോമസ് എം. ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ ജോണ്‍ സാമുവേല്‍, ഫിലിപ് ജോണ്‍, തോമസ് ചാണ്ടി, സ്റ്റാന്‍ലി ജോണ്‍, ജെയിംസ് പീറ്റര്‍, ജോസഫ് കുരിയാക്കോസ്, മാപ്പ് വിമന്‍സ് ഫോറം പ്രതിനിധികള്‍ ആയ ലിസി കുരിയാക്കോസ്, ലിന്‍സി ജോണ്‍, സ്‌പോണ്‍സര്‍മാരായ അലിയാര്‍ ഷെരീഫ്, ലിജോ ജോര്‍ജ്, കെ. വി. ജോര്‍ജ്, ജേക്കബ് വര്‍ഗീസ് എന്നിവര്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി സ്വാഗതവും സാബു സ്‌കറിയ നന്ദിയും പ്രകാശിപ്പിച്ചു.സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.