മാപ്പ് മാതൃദിനാഘോഷങ്ങളുടെ­ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

10:30am 5/5/2016

Newsimg1_42895918
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഘ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ മാതൃദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാപ്പ് വിമന്‍സ് ഫോറത്തിന്റെ മുഖ്യനേതൃത്വത്തില്‍ മെയ് 7-നു ശനിയാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ പള്ളിയുടെ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍, പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കുന്നതാണ്.

നിറപ്പകിട്ടാര്‍ന്ന വിവിധങ്ങളായ കലാപരിപാടികളോടെ കൊണ്ടാടുന്ന ഈ ആഘോഷ പരിപാടിയില്‍ ഇന്‍ഡോ- ­അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായ ആനി പോള്‍ മുഖ്യാതിഥി ആയിരിക്കും. അമേരിക്കന്‍ കൗണ്‍സില്‍ ഫോര്‍ കാര്‍ഡിയോളജി വിമന്‍സ് കൗണ്‍സില്‍ അംഗവും മികച്ച വാഗ്മിയും ആയ ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. വര്‍ണാഭമായ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ഈ പരിപാടിയുടെ പ്രത്യേകതകള്‍ ആയിരിക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപികരിച്ച വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക:് ഏലിയാസ് പോള്‍ (267 2620179), ദാനിയേല്‍ പി. തോമസ് (215 681 7777), ചെറിയാന്‍ കോശി (201 286 9169), സിജു ജോണ്‍ (267 496 2080), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162), ജോണ്‍സന്‍ മാത്യു (215 740 9486), സാബു സ്കറിയ (267 980 7923), അനു സ്കറിയ (267 496 2423), സിബി ചെറിയാന്‍ (201 417 3050), ലിസി തോമസ് (267 441 2109).