മാപ്പ് 56­ചീട്ടുകളി മത്സരം ജൂണ്‍ 4­ന് ഫിലാഡല്‍ഫിയയില്‍

02:06pm 29/5/2016
Newsimg1_92720314
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി 56­ ചീട്ടുകളി മത്സരം ജൂണ്‍ 4­ന് മാപ്പ് ഇന്‍ഡ്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തി ചേരുന്ന ധാരാളം ടീമുകള്‍ ഇതിനോടകം തന്നെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മാപ്പ് വര്‍ഷങ്ങളായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ധാരാളം ചീട്ടുകളി പ്രേമികള്‍ ഈ വര്‍ഷം പങ്കെടുക്കുവാനായി എത്തിചേരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 56 അന്താരാഷ്ട്ര കളിയുടെ അതേ നിയമാവലി തന്നെയായിരിക്കും ഈ മത്സരങ്ങളിലും പിന്തുടരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് സാബു സ്കറിയ 267 ­980 ­7923, ജോണ്‍സന്‍ മാത്യു 215 ­740 ­9486, ഏലിയാസ് പോള്‍ 267 ­262­ 0179, ചെറിയാന്‍ കോശി 201 ­286 ­9169, യോഹന്നാന്‍ ശങ്കരത്തില്‍ 215­ 778­ 0162.