മാപ്പ് 56 കാര്‍ഡ് ഗെയിംസ് : ഫിലാഡല്‍ഫിയ ജേതാക്കള്‍

12.16 AM 20-07-2016
Mapcheettukali_pic1
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) യുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ‘പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫി’ക്ക് വേണ്ടിയുള്ള 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ഏലിയാസ് പോള്‍ വന്നു ചേര്‍ന്ന ഏവരേയും സ്വാഗതം ചെയ്തു .തുടര്‍ന്ന് ബിനു പോള്‍ (ഗ്രാന്‍ഡ് സ്‌പോണ്‌സര്‍) പ്രസിഡന്റ് ഏലിയാസ് പോളിന് കാര്‍ഡ് നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു .
രാവിലെ 9 മണിക്ക് തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ രാത്രി 12 മണിക്ക് അവസാനിക്കുമ്പോള്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ജോയ് തട്ടാറുകുന്നേല്‍ ,ജോസ് വര്‍ക്കി,ബാബു പോള്‍ സഖ്യം ഒന്നാം സ്ഥാനത്തിനുള്ള എവര്‍റോളിങ് ട്രോഫിയും ,ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി . സാജന്‍ അഗസ്റ്റിന്‍ ,ബിജു മുപ്രാപ്പള്ളി ,സിജി ചെമ്പനാല്‍ സഖ്യം (ന്യൂയോര്‍ക്ക്) ഫസ്‌റ് റണ്ണര്‍ അപ്പ് ട്രോഫിയും ക്യാഷ് അവാര്‍ഡും സാബു വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു ,സാബു സ്‌കറിയ സഖ്യം (ഫിലാഡല്‍ഫിയ) സെക്കന്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും സണ്ണി വലിയപ്ലാക്കല്‍ ,തങ്കച്ചന്‍ ,സി എം ചാക്കോ സഖ്യം (ന്യൂജേഴ്‌സി ) തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും കരസ്ഥമാക്കി.
കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യു ടൂര്‍ണമെന്റില്‍ പങ്കെടുത്ത ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വെര്‍ജീനിയ, ഫിലാഡല്‍ഫിയ ടീമുകള്‍ക്കും വര്ഷങ്ങളായി ഈ ടൂര്‍ണമെന്റ് സ്‌പോണ്‌സര്‍ ചെയ്യുന്ന ബിനു പോളിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.