മാരാമണ്‍ മേപ്രത്ത് എം.റ്റി ഫിലിപ്പ് നിര്യാതനായി

– എബി മക്കപ്പുഴ
Newsimg1_60191883
കോഴഞ്ചേരി:മാരാമണ്‍ മേപ്രത്ത് പരേതനായ തോമസിന്റെ മകന്‍ എം.റ്റി ഫിലിപ്പ് (തമ്പി-68 )ഓഗസ്റ് മാസം 25 വ്യാഴാഴ്ച നാട്ടില്‍ നിര്യാതനായി.
ശവസംസ്കാരം ഓഗസ്റ് 30 ചൊവ്വാഴ്ച മാരാമണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടും.
പരേതന്റെ ഭാര്യ ഏലമ്മ അയിരൂര്‍ ആനമല കുടുംബാഗമാണ്.
മക്കള്‍: മകന്‍ ശാലു ഫിലിപ്പ് ഡാലസിലും
മകള്‍ ഷീജാ ന്യൂയോര്‍ക്കിലും കുടുംബമായി താമസിച്ചു വരുന്നു.
മരുമക്കള്‍:റെജി മോള്‍ (സോണാ ഫിലിപ്പ്), നിഷാദ്‌ ജോയ്‌
കൊച്ചു മക്കള്‍:ഈതന്‍, യോഹാന്‍, ഡൈന്‍, ദിയ എന്നിവരും ആണ്.
പരേതന്റെ മകന്‍ ശാലു ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗവും, ഡാളസിലെ മികച്ച പശ്ചാത്തല സംഗീത നിര്‍മ്മാതാവ് കൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി (സോണാ ഫിലിപ്പ്):914 309 6926