മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

01.05 AM 15-08-2016
unnamed
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) 2016-ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ് നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്. അപേക്ഷകന് സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആള്‍ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം, സൗന്ദര്യം, ഫലങ്ങള്‍, വിവിധയിനം വിളവുകളുടെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ടു ഫോട്ടോ സഹിതം ആഗസ്റ്റ് 31-നു മുമ്പ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം മാര്‍ക്കിന്റെ വെബ്‌സൈറ്റ് ആയ marcny.org-ല്‍ നിന്നും ലഭ്യമാണ്.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Cordinator, Karshaksaree Award, MARC POBox 27, Vally Cottage, NY 10989. contact@marcny.org. എന്ന ഇമെയിലില്‍ കൂടിയും അപേക്ഷ അയയ്ക്കാവുന്നതാണ്.

അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്ജിംഗ് പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളവുകള്‍ സന്ദര്‍ശിക്കുന്നതാണ്.

ഒന്നാമത്തെ വിജയിക്ക് മാര്‍ക്കിന്റെ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാമത്തേയും മൂന്നാമത്തേയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, മറ്റ് എല്ലാ കര്‍ഷകശ്രീ അവാര്‍ഡ് അപേക്ഷകര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സെപ്റ്റംബര്‍ 17-നു ശനിയാഴ്ച സ്പ്രിംഗ് വാലിയിലുള്ള കാക്കിയാട്ട് എലിമെന്ററി സ്‌കൂളില്‍ വച്ചു നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ആണ് ഏറ്റവും നല്ല കര്‍ഷകര്‍ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് അലക്‌സ് (845 893 4301), ജോസ് അക്കക്കാട്ട് (845 461 1042), ജോജി ആന്റണി (845 263 7165), വിന്‍സെന്റ് ജോണ്‍ (845 893 0507).