മാര്‍ത്തോമാ അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ സമാപിച്ചു

– ബെന്നി പരിമണം
Newsimg1_24725142
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നെയിബര്‍ ഹുഡ് മിഷന്റെ ഭാഗമായുള്ള അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമൂഹത്തിലെ ദാരിദ്ര്യത്തേയും, ഉച്ചനീചത്വങ്ങള്‍ക്കെതിരേയും, മികച്ച വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തേയും, സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരേയും അവബോധം സഷ്ടിക്കുവാന്‍ ഈ മിഷന്‍ ട്രിപ്പില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു.

ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ മൂന്നുദിവസം നീണ്ടുനിന്ന ഈ പരിപാടി സന്ദര്‍ശിക്കുകയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മാതൃക നമ്മുടെ സമൂഹത്തില്‍ പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ഏവരുമായി പങ്കുവെയ്ക്കുകയും ചെയ്തു.

റവ. ബിജു പി. സൈമണ്‍, ജാസ്മിന്‍ കരുവീട്ടില്‍, മാത്യു തോമസ്, ഡെവിന്‍ ഏബ്രഹാം എന്നിവര്‍ മിഷന്‍ ട്രിപ്പിന് നേതൃത്വം നല്‍കി. മിഡ്‌വെസ്റ്റ് റീജിയന്‍ യൂത്ത് ചാപ്ലെയിന്‍ റവ. ക്രിസ് ഡാനിയേല്‍, റവ. സോനു വര്‍ഗീസ് എന്നിവര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍: www.mtcurbanmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം