മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ആഡിറ്റോറിയം കൂദാശ ഏപ്രില്‍ 30ന്

05:44pm 29/4/2016

പി.പി.ചെറിയാന്‍
unnamed (1)
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ കൂദാശ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചുമണിക്ക് അഭിവന്ദ്യ മാര്‍ത്തോമ മെത്രാപ്പോലീത്ത റൈറ്റ്.റവ.ഡോ.ജോസഫ് മാര്‍ത്തോമ നിര്‍വഹിക്കുന്നതാണ്. കൂദാശകര്‍മ്മത്തില്‍ മാര്‍ത്തോമ സഭാ വൈദികര്‍ കേരളാ എക്യൂനിക്കല്‍ ചര്‍ച്ചസ്സിലെ വികാരിമാരും പങ്കെടുക്കുന്നതാണ്. 6 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യുന്നതും ആയിരിക്കും. പൊതുസമ്മേളനത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിവിധ അസ്സോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ആശംസാപ്രസംഗം നിര്‍വഹിക്കുന്നതുമാണ്. തുടര്‍ന്ന് സുവനീര്‍ പ്രകാശനവും റാഫിള്‍ ടിക്കറ്റിനു വിന്‍ ചെയ്ത വ്യക്തിക്കു കാറിന്റെ കീ നല്‍കുകയും ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ വ്യക്തിക്ക് രണ്ടു ഇന്ത്യക്ക്് പോകാനുള്ള എയര്‍ലൈന്‍ ടിക്കറ്റും 2 പേര്‍ക്ക് ഡല്‍ഹി, ആഗ്ര, കോട്ടയം, കുമരകം ടൂര്‍ പാക്കേജും ഈ അവസരത്തില്‍ നല്‍കുന്നതുമാണ്. 2015 ല്‍ ഈസ്റ്റര്‍ ദിനത്തില്‍ തറക്കല്ല് ഇട്ട ഈ ഓഡിറ്റോറിയം നാലരമില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് പണികഴിച്ചിട്ടുള്ളത്, 27000 ചതുരശ്ര അടി വലിപ്പമുള്ളതും 10 ക്ലാസ്് റൂമുകളും, കിച്ചണ്‍, സീനിയര്‍ സിറ്റിസണ്‍ റൂമുകള്‍, ജിം, കോണ്‍ഫറന്‍സ് റൂം, നേഴ്‌സറി കൂടാതെ 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഡാളസ്സിലെ മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്ന ഒന്നാണ് 15-ഓളം വരുന്ന ബില്‍ഡിംഗ് കമ്മറ്റിയും ഇരുപതോളം വരുന്നു. ഫണ്ട്് റൈസ്സ് കമ്മറ്റിയുടേയും അദ്ധ്വാനത്തിന്റെ ഫലമാണ് ഒരു വര്‍ഷം കൊണ്ട് ഈ സംരംഭം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചത്. ഇതിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് തോമസ്സ് മാത്യുവും, ജിജി ആഡ്രൂസും ആണ് ഈ കൂദാശകര്‍മ്മത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നു എന്ന് ഇടവക വികാരിമാരായ റവ.സജി.പി.സി.യും റവ.മാത്യൂ ശാമുവേലും അറിയിച്ചു