01:03pm 2/6/2016
– ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കയുടെ യൂറോപ്പ് ഭദ്രാസനാധിപനായി ചാര്‍ജ് എടുത്ത റൈറ്റ്.റവ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ ചിക്കാഗോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. രണ്ട് സഭകളുടെ അമേരിക്കയിലെ ഭദ്രാസനങ്ങളും, പള്ളികളും തമ്മിലുള്ള എക്യൂമെനിക്കല്‍ ബന്ധം ശക്തിപ്പെടുന്നതിനെപ്പറ്റിയും മറ്റു ആനുകാലിക വിഷയങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തി. മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പായെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തുയെന്ന് ഭദ്രാസന പി.ആര്‍.ഓ. എല്‍ദോ പീറ്റര്‍ അറിയിച്ചു