മാര്‍ത്തോമ്മാ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു

09:29am 22/7/2016

ബെന്നി പരിമ­ണം
Newsimg1_46693432
കാലിഫോര്‍ണിയ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ്് അനുഗ്രഹീതമായി സമാപിച്ചു. ജൂലൈ 15 മുതല്‍ 17 വരെ പൈന്‍ വാലി ബൈബിള്‍ കോളേജില്‍ നടന്ന സമ്മേളനത്തിന്റെ ചിന്താവിഷയം ‘ഏീറ’ െടീേൃ്യ മിറ ്യീൗൃ’െ എന്നതായിരുന്നു. റവ. ജോണ്‍ ജോണ്‍ ഉമ്മന്‍, റവ.ബിജു.പി.സൈമണ്‍, റവ.ലാറി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ കോണ്‍ഫ്രന്‍സ് പങ്കെടുത്ത ഏവര്‍ക്കും ഒരുപോലെ അനുഗ്രഹപ്രദമായിരുന്നു. വെസ്‌റ്റേണ്‍ റീജിയണില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങള്‍ പുതിയ ദര്‍ശനങ്ങളും ചിന്തകളും പരസ്പരം പങ്കുവെച്ച സമ്മേളനം അതിന്റെ ചിട്ടയായ നടത്തിപ്പിലും ക്രമീകരണത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആത്മീയ ആരാധന, ഗാനപരിശീലനം, ചര്‍ച്ചകള്‍ തുടങ്ങി യുവജനങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോണ്‍ഗ്രസിന്റെ തിളക്കം വര്‍ദ്ധിപ്പിച്ചു. കോണ്‍ഫ്രന്‍സിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും വെസ്‌റ്റേണ്‍ റീജിയണ്‍ യൂത്ത് ഗ്രൂപ്പ് കമ്മറ്റി നന്ദി അറിയിച്ചു.

ഭദ്രാസന മീഡിയാ കമ്മററിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.