മാര്‍ത്തോമ്മാ സഭക്ക് 2 മൊബൈല്‍ ആപ്ലിക്കേഷനുകള്‍

02:25 pm 20/9/2016
images (4)
മാര്‍ത്തോമ്മാ സഭ 2 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചു. Marthomian എന്നും Mar Thoma Priests എന്നും പേരുള്ള ഈ സൌജന്യ മൊബൈല്‍
ആപ്ലിക്കേഷനുകള്‍ തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ കൂടുന്ന സഭാ പ്രതിനിധി മണ്ഡല യോഗത്തില്‍ അഭിവന്ദ്യ. ഡോ.
ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. സഭയുടെ പ്രവര്‍ത്തനങ്ങള്‍, വിവരങ്ങള്‍, എല്ലാം അറിയുവാന്‍ സാധിക്കുന്ന ഈ ആപ്ലിക്കേഷനുകള്‍ ഇത്തരതതില്‍ ഇഥം പ്രഥമം എന്ന്‍ കരുതുന്നു.
ഓരോ മാസത്തേക്കുള്ള മെത്രാപ്പോലീത്തയുടെ കത്ത്, ഓരോ ഞായറാഴ്ചയിലേക്കും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്കും ഉപയോഗിക്കേണ്ട വേദഭാഗങ്ങള്‍ സഭയിലെ തിരുമേനിമാര്‍ വൈദീകര്‍ എന്നിവരുടെ വിവരങ്ങള്‍ എല്ലാം ഈ ആപ്ലിക്കേഷന്‍ വഴി വിരല്‍തുമ്പില്‍ ലഭ്യമാണ്.
ഈ ആപ്ലിക്കേഷനില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന LOCATIONS എന്ന സെക്ഷനിലൂടെ ഒരാള്‍ നില്‍ക്കുന്നതിന്റെ ചുറ്റളവില്‍ ഉള്ള മാര്‍ത്തോമ്മ പള്ളികളുടെ സ്ഥാനം, ചുമതലയുള്ള വികാരി, ബന്ധപ്പെടെണ്ട ഫോണ്‍ നമ്പര്‍ ഇവ ലഭ്യമാണ്. IOS ലും
Android ഈ ആപ്പ് ലഭ്യമാണ്. Andriod:
https://play.google.com/store/apps/details…;
IOS: https://itunes.apple.com/in/app/marthomian/id1123012758?

മാര്‍ത്തോമ്മാ സഭയിലെ വൈദീകര്‍ക്ക് വേണ്ടി മാത്രം രൂപകല്പനചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് Mar Thoma Priests. ഈ ആപ്പിലൂടെ ഓരോ ദിവസവും ജനദിനം ആഘോഷിക്കുന്ന പട്ടക്കാരുടെ പേരുകള്‍ കാണാവുന്നതും .
സഭയുടെ ഓഫീസില്‍ നിന്നും ഉള്ള പ്രധാന വിവരങ്ങ്ങ്ങള്‍ അറിയുവാനും സാധിക്കുന്നു.
Android : https://play.google.com/store/apps/details?
id=com.novo.marthomapriest&hl=en