മാര്‍ത്തോമ സഫ്രഗന്‍ മെത്രാപോലീത്താ മെയ് 24ന് ഐ.പി.എല്ലില്‍ സന്ദേശം നല്‍കുന്നു.

08:50am 20/5/2016

പി.പി.ചെറിയാന്‍
Newsimg1_84849306
ഡിട്രോയ്റ്റ് : റൈറ്റ്.റവ.ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപോലീത്താ ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലയിനില്‍ മെയ് 24ന് സന്ദേശം നല്‍കുന്നു.

ജാതിമതവ്യത്യാസമെന്യേ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും, വചന കേള്‍വിക്കുമായി ടെലിഫോണിലൂടെ ഒത്തുചേരുന്ന വേദിയാണ് ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലൈന്‍.

എല്ലാ ചൊവ്വാഴ്ചകളിലും ന്യൂയോര്‍ക്ക് സമയം 9 മണിക്കാണ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക.
വേദപുസ്തക പണ്ഡിതനും, അനുഗ്രഹീത വചന ശുശ്രൂഷയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുകയും അത്തനേഷ്യസ് സഫ്രന്‍ മെത്രാപൊലീത്താ റാന്നി-നിലക്കല്‍ ഭദ്രാസനാധിപനാണ്.

കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 1-605-562-3140 നമ്പര്‍ ഡയല്‍ ചെയ്തിനുശേഷം 656750 എന്ന കോഡ് ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സി.വി.സാമുവേല്‍(മിഷിഗന്‍)- 586 216 0602