മാര്‍ ഈവാനിയോസിന്റെ അറുപത്തിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

10:25am 25/7/2016

മോഹന്‍ വര്‍ഗീസ്
Newsimg1_87370139
ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന്റെ സമാരംഭകനായിരുന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ അറുപത്തിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ പത്താംതീയതി ഞായറാഴ്ച എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു ഭക്തിപൂര്‍വ്വം ആചരിച്ചു.

ഭദ്രാസനാധ്യക്ഷന്‍ അഭി. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന ഓര്‍മ്മപ്പെരുന്നാള്‍ കുര്‍ബാനയ്ക്കും, ധൂപപ്രാര്‍ത്ഥനയ്ക്കും അറൂനൂറില്‍പ്പരം വിശ്വാസികള്‍ പങ്കുചേര്‍ന്നു ഓര്‍മ്മപ്പെരുന്നാള്‍ കുര്‍ബാനയില്‍ പത്ത് വൈദീകര്‍ സകാര്‍മികരായിരുന്നു.

യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. സണ്ണി മാത്യു നടത്തിയ ദൈവദാസന്‍ മാര്‍ ഈവാനിയോസ് അനുസ്മരണ പ്രഭാഷണത്തില്‍ മൂശയുടേയും ഏലിയായുടേയും തീക്ഷണതയോടെ ശുശ്രൂഷ നടത്തിയ ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവ് മലങ്കര സഭയുടെ മഹത്തായ സമ്പത്തും മാര്‍ഗ്ഗദര്‍ശനവുമാണെന്ന് പങ്കുവെച്ചു. ശ്രാദ്ധ ഊട്ടോടുകൂടി ഓര്‍മ്മപ്പെരുന്നാള്‍ ആചരണം സമാപിച്ചു.